1891- 1987 |

വിദ്യാഭ്യാസ വിദഗ്ധൻ, ചരിത്രകാരൻ, അദ്ധ്യാപകൻ,രാഷ്ട്രീയ നേതാവ് ഗ്രന്ഥകാരൻ, പണ്ഡിതൻ, സമുദായ നേതാവ്, നിയമസഭാസ്പീക്കർ എന്നീ നിലകളിൽ പ്രശസ്തൻ. ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ നിയമസഭാ സ്പീക്കർ ആയ വ്യക്തിയാണ് ഷെവലിയർ എൽ. എം. പൈലി.

എറണാകുളം സെന്‍റ് ആൽബർട്ട്സ് കോളജിന്‍റ് പ്രഥമ പ്രിൻസിപ്പാൾ,
കൊച്ചി ശാസ്ത്ര സാകേതിക സർവ്വകലാശാല സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കൊച്ചി സർവ്വകലാശാലയുടെ സെനറ്റിൽ ആജീവനാംഗത്വം, മൂന്നു തവണ പേപ്പൽ ബഹുമതിക്ക് അർഹനായി.
1964-ൽ പോൾ ആറാമൻ മാർപ്പാപ്പ അത്യപൂർവ്വ ബഹുമതിയായ ‘പ്രിവി ചേംബർലയിൻ ടു ദി ഹോളിഫാദർ’ എന്ന ഗ്രാൻ്റ്ഷെവലിയാർ പദവി നൽകി ആദരിച്ചു.

ലത്തീൻ രൂപതകളിൽ ഏതദ്ദേശീയ മെത്രാന്മാരെ നിയമിച്ചു കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് ഫാ. മൈക്കിൾ നിലവരേത്തിന്‍റ് വലം കൈയായി പ്രവർത്തിച്ചു. 1919 ൽ പുന:സംഘടിപ്പിക്കപ്പെട്ട വരാപ്പുഴ വരാപ്പുഴ കാത്തലിക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരുന്നു. 1920-ൽ രക്ഷാധികാരി ആർച്ച് ബിഷപ്പ് ഏയ്ഞ്ചൽ മേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാത്തലിക്ക് അസോസിയേഷൻ പ്രഥമ വാർഷിക യോഗത്തിൽ, അന്നത്തെ പാപ്പ ബെനഡിക്ട് പതിനഞ്ചാമൻ പുറത്തിറക്കിയ മാക്സിമം ഇല്യൂദ് എന്ന ചാക്രിക ലേഖനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ആർച്ച് ബിഷപ്പ് ക്രൂദ്ധനാക്കുകയും സംഘടന പിരിച്ചു വിടുകയും ചെയ്തു. “ഒരു പ്രാദേശിക സഭയിൽ ആവശ്യത്തിന് കഴിവും പ്രാപ്തിയുമുള്ള തദ്ദേശീയരായ വൈദികർ ഉണ്ടെങ്കിൽ, അവരിലേക്ക് അധികാരം കൈമാറണമെന്ന” നിർദ്ദേശമാണ് പാപ്പ മാക്സിമം ഇല്യൂദ് എന്ന ചാക്രിക ലേഖനത്തിലൂടെ നല്കിയിരുന്നത്. തദ്ദേശിയ മെത്രാന്മാരെ നിയമിച്ചു കിട്ടുന്നതിന് ഫാ. മൈക്കിൾ നിലവരേത്ത് , വി. എ. പാസ്കൾ എന്നിവരുടെ ഒപ്പം ജനകീയ നിവേദനം (1922) തയ്യാറാക്കി പോപ്പിന് അയച്ചു കൊടുത്ത് ഏതദ്ദേശീയ മെത്രാനെ ലഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരുന്നു അത്. കൊച്ചിൻ സ്റ്റേറ്റ് ലാറ്റിൻ ക്രിസ്റ്റ്യൻ കോൺഫ്രൻസിൻ്റെ (1930) പ്രഥമജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് ഈ സംഘടനയുടെ പേര് കൊച്ചിൻ സ്റ്റേറ്റ് ലാറ്റിൻ ക്രിസ്റ്റ്യൻ കോൺഗ്രസ് ആക്കി മാറ്റി. ലത്തീൻ സമുദായത്തിൻ്റെ രാഷ്ട്രീയ ശക്തീകരണത്തിനുള്ള സുപ്രധാന ചുവടുവയ്പായിരുന്നു ഇത്.

The cabinet mission and Latin Rite, The role of Archdiocese of Verapoly,  St.Thomas Christians and Archdiocese of Verapoly എന്നീ ഈടുറ്റ ഗ്രന്ഥങ്ങളുടെ കർത്താവ് ആണ്.

1891 ജൂൺ 9 ന് ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാഗ്രിസ് ഇടവകയിലെ മുരിക്കുംപാടത്ത്
ലന്തപ്പറമ്പിൽ കുടുംബത്തിൽ മാണി – അന്ന ദമ്പതികളുടെ മകനായി ജനനം.
വൈപ്പിൻ സെൻറ് ജോസഫ് സ്കൂൾ, കൊച്ചി സാന്താക്രൂസ് ഹൈസ്കൂൾ, തൃശ്ശിനാപ്പിള്ളി സെൻ്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം. ഊട്ടിയിൽ സർക്കാർ ഉദ്യോഗസ്ഥൻ, എറണാകുളം മഹാരാജാസ് കോളേജ്, ബാംഗ്ളൂർ സെൻ്റ് ജോസഫ് കോളേജ്, മദ്രാസ് ലയോള കോളേജ്, ചങ്ങനാശ്ശേരി ബർക്ക്മാൻസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം ചെയ്തു.

എറണാകുളത്ത് കുറച്ചുകാലം അഭിഭാഷകനായിരുന്നു. നിയമസഭാംഗം, നിയമസഭാ സ്പീക്കർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1987 മെയ് 25 ന് 96-ാമത്തെ വയസ്സിൽ അന്തരിച്ചു.