ഫിർ മൂസ് അച്ചൻ്റെ ജീവിത കാലത്ത് നടപ്പാക്കാൻ കഴിയാതെ പോയ ഒരാഗ്രഹമായ ആത്മകഥ ചിറകിൻ കീഴിൽ എന്ന പുസ്തകത്തിൻ്റെ പ്രകാശനം.
ഫൗണ്ടേഷൻ ഏറ്റെടുത്ത ആ ഉത്തരവാദിത്വം2017 ൽ സഫലമാക്കുവാൻ കഴിഞ്ഞു.

അച്ചനെക്കുറിച്ചുള്ള വിവിധ വ്യക്തികളുടെ ഓർമ കുറിപ്പുകളും കൂടി ചേർത്താണ് പ്രണത ബുക്സിന്റെ സഹായത്തോടെ പുസ്തകം പ്രകാശനം ചെതത്. 2017 ആഗസ്റ്റ് ആറിന് മഞ്ഞുമ്മൽ കാർമൽ സെൻ്ററിൽ നടന്ന ചടങ്ങിൽ വച്ച് കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന് ആദ്യ പ്രതി നൽകി. പ്രൊഫ വിഎക്സ് സെബാസ്റ്റിനാണ് പുസ്തകം എഡിറ്റ് ചെയ്തത്. അടുത്ത വർഷം തന്നെ പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇറക്കാനായി.