ഇന്നത്തെ ആഗോളവ്യവസ്ഥയില് അനീതി സമൃദ്ധമാവുന്നു. ജനതയുടെ വലിയൊരു പങ്ക് മൗലീകമായ മാനുഷീകാവകാശങ്ങള് നിഷേധിക്കപ്പെടുന്നവരാകുന്നു. അവര് ഉപയോഗിച്ചു തള്ളപ്പെടാനുള്ളവരായി കരുതപ്പെടുമ്പോള് പൊതുനന്മയെന്ന ആഹ്വാനം യുക്തിപൂര്വ്വകവുംഅനുപേഷണീയവുമായിത്തീരുന്നു”. (ഫ്രാന്സിസ് പാപ്പ, അങ്ങേയ്ക്ക് സ്തുതി,158) പൊതുനന്മയെന്ന തത്വത്തിന്റെ അടിസ്ഥാനമാണ് മനുഷ്യവ്യക്തിയെ മനുഷ്യവ്യക്തിയെന്ന നിലയില് ആദരിക്കുകയെന്നത്. പൊതുനന്മയാണ് പൊതുപ്രവര്ത്തനത്തിന്റെ പരമമായ ലക്ഷ്യവും. എല്ലാ മനുഷ്യര്ക്കും കൈവരുന്ന അനന്യമായ മഹത്വം സാമൂഹിക മണ്ഡലത്തില് സംരക്ഷിക്കുകയും വളര്ത്തുകയും ചെയ്യുകയെന്നത് പൊതുനന്മ ആഗ്രഹിക്കുന്ന ഏവരുടേയും ഉത്തരവാദിത്വമാണ്. സുവിശേഷചൈതന്യത്തിലും സഭയുടെ പ്രബോധനങ്ങള്ക്കനുസൃതമായും ഏവരുടെയും പൊതുനന്മയ്ക്കായി സാമൂഹിക പ്രവര്ത്തനത്തിലേര്പ്പെടാനും സത്യം, നീതി എന്നീ മൂല്യങ്ങളിള് അടിയുറച്ച് ക്രൈസ്തവികമായ പ്രതിജ്ഞാബദ്ധതയോടെ തങ്ങള്ക്കു ചുറ്റിലുള്ള ഭൗതിക സാഹചര്യങ്ങളെ ക്രമപ്പെടുത്താനും വിശ്വാസികള്ക്കു ബാദ്ധ്യതയുണ്ട്. (കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥം, 2442). കേവലം അധികാരനിര്വ്വഹണത്തിലെ പങ്കുചേരല് മാത്രമല്ല, നീതിയുടെ നിറവേറ്റലാണ് ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ച് പൊതുപ്രവര്ത്തനം. നമ്മുടെ പൊതുപ്രവര്ത്തനത്തിന്റെ അടിസ്ഥാനവും സ്വഭാവവും പ്രധാനമാണ്, പരിഗണനയും. ദരിദ്രരനായിത്തീരുകയും എപ്പോഴും ദരിദ്രരോടും പാര്ശ്വവല്ക്കരിക്കപ്പെട്ടവരോടും ഐക്യപ്പെട്ട ക്രിസ്തുവിലുള്ള വിശ്വാസമാവണം സമൂഹത്തില് ഏറ്റവും അവഗണിക്കപ്പട്ടവരുടെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള യുവജന പ്രവര്ത്തനങ്ങളുടെ അടിസ്ഥാനം. പള്ളിക്കെട്ടിടത്തിനുചുറ്റിലും പ്രവര്ത്തനത്തിനിടം നിശ്ചയിക്കുകയല്ല, തെരുവുകളും നഗരത്തിന്റെയും സമൂഹത്തിന്റേയും പുറംമ്പോക്കുകള് തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് ഫ്രാന്സിസ് പാപ്പ ഓര്മിപ്പിക്കുന്നുണ്ട്.
സ്വാതന്ത്ര്യവും ഉത്തരവാദിത്വവുമുള്ള മനുഷ്യര് പൊതുനന്മ ഉറപ്പുവരുത്തുന്നു
വൈയക്തീകമായും സംഘാതമായും ഒരോരുത്തര്ക്കും അവകാശപ്പെട്ടത് ലഭ്യമാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള് ഒരുക്കുന്നതിലൂടെ സമൂഹം സാമൂഹ്യനീതി ഉറപ്പുവരുത്തുന്നു (കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥം, 1928). സാമൂഹ്യനീതിയുടെ പുതിയവീക്ഷണം 1931ല് നാല്പതാം വര്ഷത്തില് (ഝൗമറൃീഴശശൊീ അിീ) എന്ന അപ്പസ്തോലിക ലേഖനത്തില് പതിനൊന്നാം പിയൂസ് പാപ്പ അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യവും ഉത്തരവാദിത്വവുമുള്ള മനുഷ്യര് പൊതുനന്മ ഉറപ്പുവരുത്തുന്നതിനാല് നീതിയുടെ ഈ പുതിയഭാവത്തെ സാമൂഹികം എന്നു വിളിക്കാം. കാരണം സമൂഹത്തിന്റെ ഏറ്റവും ചെറിയകണമായ കുടുംബത്തില് സാമൂഹികമായ കര്മ്മങ്ങള് നിറവേറ്റപ്പെടുന്നതുകൊണ്ടാണത്. വൈയക്തീകമായ ഇടപെടല് കൊണ്ടുമാത്രം ഇത് സാധ്യമാവുന്നില്ല. അതുകൊണ്ടുതന്നെ മൂന്നുകാര്യങ്ങളില് നമ്മള് പ്രാപ്തീകരിക്കപ്പെടേണ്ടതുണ്ട്. സഹജീവികളോടൊത്ത് പ്രവര്ത്തനനിരതനാവാനുള്ള അഭിനിവേശം, ചെറുഗണങ്ങളുടെ നേതൃത്വം ഏറ്റെടുക്കാനുള്ള സന്നദ്ധത, സംഘടനകള് രൂപപ്പെടുത്തുന്നതിനുള്ള വൈഭവം എന്നിവയാണവ, പിയൂസ് പാപ്പ വ്യക്തമാക്കുന്നു. ഒരു സമൂഹം നീതിയുക്തമെന്നു നിശ്ചയിക്കപ്പെടുന്നത് ആ സമൂഹത്തിലെ ഓരോ മനുഷ്യനും തന്റെ ചുറ്റിലുമുള്ള ഓരോരുത്തര്ക്കും സമതുല്യതയോടെ അവസരങ്ങളും സാധ്യതകളും സാമൂഹികജീവിതത്തില് അനുഭവിക്കുമ്പോഴാണ്. മൂന്നുതലത്തില് സാമൂഹികനീതി പാലിക്കപ്പെടണം. വിദ്യാഭ്യസം, ആരോഗ്യം എന്നിവയുടെ സമ്പാദനം, മാന്യമായതൊഴില്, .പര്യാപ്തമായ വേതനം തുടങ്ങിയവയിലൂടെ സാമൂഹികജീവിതത്തില് പങ്കുചേരാനുള്ള വിഭവങ്ങള് സ്വന്തമാക്കാന് ഒരു വ്യക്തിക്കു കഴിയുമ്പോഴാണ് പുനര്വിതരണത്തില് (ഞലറശൃശേയൗശ്ലേ) നീതി നടപ്പാക്കപ്പെട്ടതായി കണക്കാക്കാനാവു. വര്ഗം, വര്ണം, ജാതി, ലിംഗം എന്നീ യാതൊരുവിധത്തിലും വേര്തിരിവും വിവേചനവുമില്ലാതെ ഓരോ വ്യക്തിയും അവന്റെ സ്വത്വം അംഗീകരിക്കപ്പെടുകയും തനിക്കുചുറ്റിലുമുള്ളവരാല് ബഹുമാനിക്കപ്പെടുന്ന സാഹചര്യം സംജാതമാക്കുന്ന അംഗീകാരത്തിന്റെ തലം (ഞലരീഴിശശേീിമഹ) നീതിയുടെ സാമൂഹികസ്വഭാവത്തില് ഏറെ പ്രധാനപ്പെട്ടതാണ്. സാമൂഹികനീതിയുടെ മൂന്നാമത്തെതലം (ഞലുൃലലെിമേശേീിമഹ) പ്രാതിനിധ്യത്തിന്റേതാണ്. സാമൂഹികജീവിതത്തെ ബാധിക്കുന്ന രാഷ്ട്രീയത്തിലുള്പ്പടെ സമൂഹത്തിലെ തീരുമാനങ്ങളെടുക്കുന്ന ഓരോ അവസരത്തിലും ഏവര്ക്കും പങ്കാളിത്തം ലഭ്യമാകണം. സാമൂഹിക നീതിനിഷേധത്തിന്റെ പ്രത്യക്ഷ അടയാളങ്ങളായ ദാരിദ്ര്യവും അസമത്വവും പരിശോധിക്കപ്പെടുമ്പോള് പുനര്വിതരണത്തിലെ അനീതിയാണ് പ്രാധാന്യം നേടുന്നത്. എന്നാല് സാമൂഹികനീതിനിഷേധത്തിന്റെ വിശകലനത്തില് നേരത്തെ സൂചിപ്പിച്ച മൂന്നു ഘടകങ്ങളും പ്രതിപ്രവര്ത്തിതവും പരസ്പരസ്പരബന്ധിതവുമാണ്.
ഫ്രാന്സിസ് പാപ്പ ആശങ്കപ്പെടുന്നതുപോലെ ജിവിക്കാന് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണിന്ന് നമുക്ക് ചുറ്റിലും, അതും വലിയ ശ്രേഷ്ഠതയതൊന്നുമില്ലാതെ ജീവിക്കാന്. അജ്ഞാതമായ അധികാരകേന്ദ്രത്തിന്റെ പുത്തന് രൂപങ്ങളും അവയുടെ ഉറവിടങ്ങളും നമ്മെ വരിഞ്ഞ് മുറുക്കുകയാണ്. (സുവിശേഷത്തിന്റെ സന്തോഷം, 52).
“ഇന്നത്തെ ആഗോളവ്യവസ്ഥയില് അനീതി സമൃദ്ധമാവുന്നു. ജനതയുടെ വലിയൊരു പങ്ക് മൗലീകമായ മാനുഷീകാവകാശങ്ങള് നിഷേധിക്കപ്പെടുന്നവരാകുന്നു. അവര് ഉപയോഗിച്ചു തള്ളപ്പെടാനുള്ളവരായി കരുതപ്പെടുമ്പോള് പൊതുനന്മയെന്ന ആഹ്വാനം യുക്തിപൂര്വ്വകവും അനുപേഷണീയവുമായിത്തീരുന്നു”. (ഫ്രാന്സിസ് പാപ്പ, അങ്ങേയ്ക്ക് സ്തുതി,158) പൊതുനന്മയെന്ന തത്വത്തിന്റെ അടിസ്ഥാനമാണ് മനുഷ്യവ്യക്തിയെ മനുഷ്യവ്യക്തിയെന്ന നിലയില് ആദരിക്കുകയെന്നത്. പൊതുനന്മയാണ് പൊതുപ്രവര്ത്തനത്തിന്റെ പരമമായ
ലക്ഷ്യവും. എല്ലാ മനുഷ്യര്ക്കും കൈവരുന്ന അനന്യമായ മഹത്വം സാമൂഹിക മണ്ഡലത്തില് സംരക്ഷിക്കുകയും വളര്ത്തുകയും ചെയ്യുകയെന്നത് പൊതുനന്മ ആഗ്രഹിക്കുന്ന ഏവരുടേയും ഉത്തരവാദിത്വമാണ്. സുവിശേഷചൈതന്യത്തിലും സഭയുടെ പ്രബോധനങ്ങള്ക്കനുസൃതമായും ഏവരുടെയും പൊതുനന്മയ്ക്കായി സാമൂഹിക പ്രവര്ത്തനത്തിലേര്പ്പെടാനും സത്യം, നീതി എന്നീ മൂല്യങ്ങളിള് അടിയുറച്ച് ക്രൈസ്തവികമായ പ്രതിജ്ഞാബദ്ധതയോടെ തങ്ങള്ക്കു ചുറ്റിലുള്ള ഭൗതിക സാഹചര്യങ്ങളെ ക്രമപ്പെടുത്താനും വിശ്വാസികള്ക്കു ബാദ്ധ്യതയുണ്ട്. (കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥം, 2442). കേവലം അധികാരനിര്വ്വഹണത്തിലെ പങ്കുചേരല് മാത്രമല്ല, നീതിയുടെ നിറവേറ്റലാണ് ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ച് പൊതുപ്രവര്ത്തനം. നമ്മുടെ പൊതുപ്രവര്ത്തനത്തിന്റെ അടിസ്ഥാനവും സ്വഭാവവും പ്രധാനമാണ്, പരിഗണനയും. ദരിദ്രരനായിത്തീരുകയും എപ്പോഴും ദരിദ്രരോടും പാര്ശ്വവല്ക്കരിക്കപ്പെട്ടവരോടും ഐക്യപ്പെട്ട ക്രിസ്തുവിലുള്ള വിശ്വാസമാവണം സമൂഹത്തില് ഏറ്റവും അവഗണിക്കപ്പട്ടവരുടെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള യുവജന പ്രവര്ത്തനങ്ങളുടെ അടിസ്ഥാനം. പള്ളിക്കെട്ടിടത്തിനുചുറ്റിലും യുവജനപ്രവര്ത്തനത്തിനിടം നിശ്ചയിക്കുകയല്ല, തെരുവുകളും നഗരത്തിന്റെയും സമൂഹത്തിന്റേയും പുറംമ്പോക്കുകള് തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് ഫ്രാന്സിസ് പാപ്പ ഓര്മിപ്പിക്കുന്നുണ്ട്.
അനീതി സമൃദ്ധമാവുന്ന ആഗോളവ്യവസ്ഥ
ڇനിസ്സംഗതയുടെ ഒരു ആഗോളീകരണം വികസിച്ചു വന്നിരിക്കുന്നു, സ്വാര്ഥം നിറഞ്ഞ ക്രമത്തെ ആവേശത്തോടെ നിലനിര്ത്തുകയാണ് ഈ പ്രവണത. ഇതിനെപ്പറ്റി ബോധവാന്മാരാകാതെ ദരിദ്രരുടെ വിലാപത്തില് സഹതാപം തോന്നാന് കഴിയാത്തവരും, മറ്റുള്ളവരുടെ വേദനയില് കരയാനാവത്തവരും അവരെ സഹായിക്കുക ആവശ്യമാണെന്നു തോന്നാത്തവരും ആയി നമ്മള് മാറിയിരിക്കുന്നു. ഇതെല്ലാം നമ്മുടെ ഉത്തരവാദിത്വത്തില്പ്പെട്ടതല്ലെന്നും മറ്റു വല്ലവരുയെും ഉത്തരവാദിത്വമാണെന്നും നമ്മള് കരുതുന്നു. സമൃദ്ധിയുടെ സംസ്ക്കാരം നമ്മെ മയക്കത്തിലാക്കിയിരിക്കുന്നു. ഒരു ഉല്പന്നം പുതിയതായി മാര്ക്കറ്റിലെത്തുമ്പോള് നമ്മള് ഉന്മേഷമുള്ളവരാകുന്നു. അതേസമയം അവസരനിഷേധത്താല് മുരടിക്കുന്ന ജീവിതങ്ങള് ഒരു വിധത്തിലും നമ്മെ അലോസരപ്പെടുത്താത്ത കേവലം കാഴ്ചകളായിത്തീരുന്നുڈ സാമൂഹികജീവിതത്തിന്റെ വര്ത്തമാനകാലയാഥാര്ത്ഥ്വ്യങ്ങള് സുവിശേഷത്തിന്റെ സന്തോഷം (54) എന്ന അപ്പസ്തോലികലേഖനത്തില്
ഫ്രാന്സിസ് പാപ്പ ശക്തമായി നമ്മെ ഓര്മ്മപ്പെടുത്തുന്നു.
ആരാണ് ദരിദ്രന്? ദാരിദ്ര്യം എന്നത് ഇന്നത്തെ സാഹചര്യത്തില് പുനര്നിര്വ്വചിക്കപ്പെട്ട സംജ്ഞയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്പ്പിടം എന്നിവ നിഷേധിക്കപ്പെടുന്ന സാഹചര്യത്തെ ദാരിദ്ര്യം എന്നു കരുതിയിരുന്നു. ഭൂമിയും വെള്ളവും കൂടി നിഷേധിക്കപ്പെടുമ്പോള് അത് പൂര്ണ്ണദാരിദ്ര്യമാവുന്നു (മയീഹെീൗലേ ുീ്ലൃ്യേ). ദാരിദ്ര്യത്തിന്റെ ലഘൂകരണപ്രവര്ത്തനം പൊതുപ്രവര്ത്തനത്തിന്റെ ലക്ഷ്യമാകുന്നതെങ്ങിനെയാണ്? ഒരു വ്യക്തിയിലും അവന് ബന്ധപ്പെടുന്ന സമൂഹത്തിലും അനുഭവപ്പെടുന്ന ദാരിദ്ര്യത്തിന്റെ വിവിധ തലങ്ങള് കണ്ടെത്തുകയും, അനുദിനം പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടെ ശക്തീകരണത്തിന്റെ രീതിശാസ്ത്രം സഭയുടെ സാമൂഹിക പ്രബോധനങ്ങളില് ദര്ശനപരമായി രൂപപ്പെടുത്തുകയുമായിരുന്നു ആദ്യപടി. ദാരിദ്ര്യസാഹചര്യങ്ങളെ വിലയിരുത്തി വിപുലപ്പെടുത്തുമ്പോള് താഴെ പറയുന്ന വസ്തുതകളും ഉള്പ്പെടുത്തേണ്ടി വരുന്നുണ്ട്. തൊഴില് ചെയ്യുവാനുള്ള ഒരാളുടെ അവകാശത്തെ നിഷേധിക്കുന്നതും തൊഴിലിന്റെ തൃപ്തികരമായ തലങ്ങളില് എത്തിച്ചേരാന് തൊഴിലാളികളെ സഹായിക്കാത്തതുമായ സാഹചര്യങ്ങള് ദാരിദ്ര്യത്തെ രൂപപ്പെടുത്തുന്നു. ഒരു കുടുംബം രൂപപ്പെടുത്താനും അതിനെ സംരക്ഷിക്കാനും സ്വത്ത് അവകാശപ്പെടുത്താനും ഒരു വ്യക്തിക്ക് തൊഴില് അനിവാര്യമാണ്. തൊഴില് ഉപാധികള് ഇല്ലാതിരിക്കുകയും അവ സ്വന്തമാക്കാനുള്ള വരുമാനം ഇല്ലാത്തതുമായ അവസ്ഥയും ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്. സാമൂഹിക വികസനത്തിന്റെ അവസരങ്ങളില് പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. തങ്ങളുടെ കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കാന് കഴിയാത്ത അവസ്ഥയും പ്രാപ്തിയില്ലെങ്കിലും കുട്ടികളെ തൊഴിലിലേക്ക് നയിക്കേണ്ടി വരുന്നതും ദാരിദ്ര്യം മൂലമാണ്. സാമൂഹികവിഭവങ്ങളിലും പൊതുസ്വത്തിലും അര്ഹമായ അവകാശം ലഭിക്കാത്തതും സാമൂഹിക ജീവിതത്തെ പരിപോഷിപ്പിക്കുന്ന സാഹായക പിന്തുണാ സംവിധാനങ്ങള് ലഭിക്കാതിരിക്കുക എന്നിവയും ദാരിദ്ര്യത്തിന്റെ സൂചനകളാണ്.
വ്യക്തിയുടെ അഥവാ സമൂഹത്തിന്റെ ശക്തികരിക്കപ്പെടാത്ത അവസ്ഥ, വ്യക്തിക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളും അവയുടെ ആഘാതങ്ങളും സാമൂഹികമായ ഒറ്റപ്പെടല് എന്നിവ ദാരിദ്ര്യത്തിനു കാരണമാവുന്നു. ഒരു വ്യക്തിക്ക് തന്റെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്താനും പരിപോഷിപ്പിക്കാനും കഴിയുന്നവിധം തീരൂമാനങ്ങളെടുക്കാന് സഹായിക്കാത്ത ആന്മവിശ്വാസത്തിന്റെ കുറവ്, പങ്കാളിത്ത പ്രവര്ത്തനത്തിലുള്ള വിമുഖത, ധൈര്യക്കുറവ്, സംഘാടകശേഷിയുടെയും നേതൃത്വഗുണങ്ങളുടെയും അപര്യാപ്തത ഇവയൊക്കെ ശക്തീകരിക്കപ്പെടാത്ത മാനുഷീകാവസ്ഥയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജീവിതസാഹചര്യങ്ങളില് ഉണ്ടാവുന്ന അപ്രതീക്ഷീത സംഭവങ്ങളും അവയുടെ ആഘാതവും ദാരിദ്ര്യത്തില് ഒരു വ്യക്തിയേയും അവന്റെ കുടുംബത്തേയും നിലനിര്ത്തുന്ന പ്രധാന യാഥാര്ത്ഥ്യങ്ങളാണ്. അസുഖം, പെട്ടെന്ന് സംഭവിക്കുന്ന അപകടങ്ങള് ഇതൊക്കെ സാധാരണക്കാരന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു, ഇവരുടെ ജീവിത ക്രമത്തിന്റെ താളം തെറ്റിക്കുന്നു. സാമൂഹിക ജീവിതസാഹചര്യത്തില് ഒറ്റപ്പെടല് അനുഭവിക്കപ്പെടുന്നതാണ് ഏറ്റവും വലിയ ദാരിദ്ര്യമെന്ന് ബനഡിക്ട് 16 ാമന് പാപ്പ സത്യത്തില് സ്നേഹം എന്ന ചാക്രികലേഖനത്തില് അഭിപ്രായപ്പെടുന്നുണ്ട്. സമൂഹത്തില് ദാരിദ്ര്യം നേരിടുന്നവര് സാമൂഹികമായി ഒറ്റപ്പെടുന്നു. ദുര്ബലമായ സാമൂഹികബന്ധങ്ങള്, രാഷ്ട്രീയമായ അവഗണന, വികസനത്തിന്റെ പുറംമ്പോക്കിലേക്കുള്ള അരികുചേരല്, എന്നിവയെല്ലാം ഒറ്റപ്പെടലിനുവഴിയൊരുക്കുന്നു. അപര്യാപ്തമായ ഗതാഗതസൗകര്യങ്ങള്, വാര്ത്താ വിനിമയസൗകര്യങ്ങള്ക്ക് പുറത്താവുന്നത്, സേവനപരമായ സ്ഥാപനങ്ങളുടെ പ്രാപ്യത കുറയുന്നതും അവയുടെ അഭാവവും വ്യക്തിയെയും സമൂഹത്തേയും ഒറ്റപ്പെടലിലേക്കു നയിക്കുന്നു.
സ്വാതന്ത്ര്യവും ഉത്തരവാദിത്വവുമുള്ള മനുഷ്യര് പൊതുനന്മ ഉറപ്പുവരുത്തുന്നു
വൈയക്തീകമായും സംഘാതമായും ഒരോരുത്തര്ക്കും അവകാശപ്പെട്ടത് ലഭ്യമാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള് ഒരുക്കുന്നതിലൂടെ സമൂഹം സാമൂഹ്യനീതി ഉറപ്പുവരുത്തുന്നു (കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥം, 1928). സാമൂഹ്യനീതിയുടെ പുതിയവീക്ഷണം 1931ല് നാല്പതാം വര്ഷത്തില് (ഝൗമറൃീഴശശൊീ അിീ) എന്ന അപ്പസ്തോലിക ലേഖനത്തില് പതിനൊന്നാം പിയൂസ് പാപ്പ അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യവും ഉത്തരവാദിത്വവുമുള്ള മനുഷ്യര് പൊതുനന്മ ഉറപ്പുവരുത്തുന്നതിനാല് നീതിയുടെ ഈ പുതിയഭാവത്തെ സാമൂഹികം എന്നു വിളിക്കാം. കാരണം സമൂഹത്തിന്റെ ഏറ്റവും ചെറിയകണമായ കുടുംബത്തില് സാമൂഹികമായ കര്മ്മങ്ങള് നിറവേറ്റപ്പെടുന്നതുകൊണ്ടാണത്. വൈയക്തീകമായ ഇടപെടല് കൊണ്ടുമാത്രം ഇത് സാധ്യമാവുന്നില്ല. അതുകൊണ്ടുതന്നെ മൂന്നുകാര്യങ്ങളില് നമ്മള് പ്രാപ്തീകരിക്കപ്പെടേണ്ടതുണ്ട്.
സഹജീവികളോടൊത്ത് പ്രവര്ത്തനനിരതനാവാനുള്ള അഭിനിവേശം, ചെറുഗണങ്ങളുടെ നേതൃത്വം ഏറ്റെടുക്കാനുള്ള സന്നദ്ധത, സംഘടനകള് രൂപപ്പെടുത്തുന്നതിനുള്ള വൈഭവം എന്നിവയാണവ, പിയൂസ് പാപ്പ വ്യക്തമാക്കുന്നു. ഒരു സമൂഹം നീതിയുക്തമെന്നു നിശ്ചയിക്കപ്പെടുന്നത് ആ സമൂഹത്തിലെ ഓരോ മനുഷ്യനും തന്റെ ചുറ്റിലുമുള്ള ഓരോരുത്തര്ക്കും സമതുല്യതയോടെ അവസരങ്ങളും സാധ്യതകളും സാമൂഹികജീവിതത്തില് അനുഭവിക്കുമ്പോഴാണ്. മൂന്നുതലത്തില് സാമൂഹികനീതി പാലിക്കപ്പെടണം. വിദ്യാഭ്യസം, ആരോഗ്യം എന്നിവയുടെ സമ്പാദനം, മാന്യമായതൊഴില്, .പര്യാപ്തമായ വേതനം തുടങ്ങിയവയിലൂടെ സാമൂഹികജീവിതത്തില് പങ്കുചേരാനുള്ള വിഭവങ്ങള് സ്വന്തമാക്കാന് ഒരു വ്യക്തിക്കു കഴിയുമ്പോഴാണ് പുനര്വിതരണത്തില് (ഞലറശൃശേയൗശ്ലേ) നീതി നടപ്പാക്കപ്പെട്ടതായി കണക്കാക്കാനാവു. വര്ഗം, വര്ണം, ജാതി, ലിംഗം എന്നീ യാതൊരുവിധത്തിലും വേര്തിരിവും വിവേചനവുമില്ലാതെ ഓരോ വ്യക്തിയും അവന്റെ സ്വത്വം അംഗീകരിക്കപ്പെടുകയും തനിക്കുചുറ്റിലുമുള്ളവരാല് ബഹുമാനിക്കപ്പെടുന്ന സാഹചര്യം സംജാതമാക്കുന്ന അംഗീകാരത്തിന്റെ തലം (ഞലരീഴിശശേീിമഹ) നീതിയുടെ സാമൂഹികസ്വഭാവത്തില് ഏറെ പ്രധാനപ്പെട്ടതാണ്. സാമൂഹികനീതിയുടെ മൂന്നാമത്തെതലം (ഞലുൃലലെിമേശേീിമഹ) പ്രാതിനിധ്യത്തിന്റേതാണ്. സാമൂഹികജീവിതത്തെ ബാധിക്കുന്ന രാഷ്ട്രീയത്തിലുള്പ്പടെ സമൂഹത്തിലെ തീരുമാനങ്ങളെടുക്കുന്ന ഓരോ അവസരത്തിലും ഏവര്ക്കും പങ്കാളിത്തം ലഭ്യമാകണം. സാമൂഹിക നീതിനിഷേധത്തിന്റെ പ്രത്യക്ഷ അടയാളങ്ങളായ ദാരിദ്ര്യവും അസമത്വവും പരിശോധിക്കപ്പെടുമ്പോള് പുനര്വിതരണത്തിലെ അനീതിയാണ് പ്രാധാന്യം നേടുന്നത്. എന്നാല് സാമൂഹികനീതിനിഷേധത്തിന്റെ വിശകലനത്തില് നേരത്തെ സൂചിപ്പിച്ച മൂന്നു ഘടകങ്ങളും പ്രതിപ്രവര്ത്തിതവും പരസ്പരസ്പരബന്ധിതവുമാണ്.
യുവജനങ്ങള് ദൗത്യവും ശുശ്രൂഷയും തിരിച്ചറിയണം
സാമൂഹിക ജീവിതത്തെ സംഘടിപ്പിക്കാനും ക്രമപ്പെടുത്താനുമുള്ള ഇടപെടലുകള് യുവജനങ്ങളുടെ ദൗത്യത്തിന്റെ ഭാഗം തന്നെയാണ്. സഹപൗരന്മാര്ക്കൊപ്പം സ്വയം ഏര്പ്പെടുന്ന പ്രവര്ത്തനമാണിത്. ദരിദ്രരോടുള്ള സ്നേഹം ഓരോ കാലത്തും ക്രൈസ്തവരെ തിരിച്ചറിയാനുള്ള അടയാളമായിരിക്കണം. ദരിദ്രര് കേവലം ധര്മ്മദാനം മാത്രമല്ല ആഗ്രഹിക്കുന്നത്. മറിച്ച് അവര്ക്ക് നീതികിട്ടാന് അര്ഹതയുണ്ട്. ദരിദ്രരോടുള്ള സ്നേഹം സംബന്ധിച്ച നമുക്കുള്ള മാതൃക ക്രിസ്തുതന്നെയാണ്. ഫ്രാന്സിസ് പാപ്പ ആശങ്കപ്പെടുന്നതുപോലെ ജിവിക്കാന് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണിന്ന് നമുക്ക് ചുറ്റിലും, അതും വലിയ ശ്രേഷ്ഠതയതൊന്നുമില്ലാതെ ജീവിക്കാന്. അജ്ഞാതമായ അധികാരകേന്ദ്രത്തിന്റെ പുത്തന് രൂപങ്ങളും അവയുടെ ഉറവിടങ്ങളും നമ്മെ വരിഞ്ഞ് മുറുക്കുകയാണ്. (സുവിശേഷത്തിന്റെ സന്തോഷം, 52). സമകാലിക സാമൂഹിക സാമ്പത്തിക യാഥാര്ഥ്യങ്ങള് മനസ്സിലാക്കി ദരിദ്രരുയേും പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടേയും അതുവഴി സമൂഹത്തിന്റെയും സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഇടപെടലുകളും പ്രവര്ത്തനങ്ങളും അനിവാര്യമാവുകയാണ്. സഭയെ പണിതുയര്ത്താനും ലോകത്തെ വിശുദ്ധീകരിക്കാനും മിശിഹായില് ചൈതന്യപൂര്ണമാക്കാനുമുതകുന്ന അനേകം പ്രവര്ത്തനമേഖലകള് നമുക്ക് മുന്നിലുണ്ട് (അല്മായ പ്രേഷിതതം 16). ലോകത്തിലെ സഭയുടെ ക്രൈസ്തവദൗത്യം നിറവേറ്റപ്പെടുന്നതിനുള്ള സാധ്യതകളാണ് യുവജനങ്ങളുടെ സാമൂഹിക ഇടപെടലുകള്. സമൂഹത്തോട് പ്രതിജ്ഞാബദ്ധതയുള്ളതും സാമൂഹികനീതി ഉറപ്പിക്കുന്നതുമായിരിക്കണം യുവജനപ്രവര്ത്തനങ്ങളുടെ കാതല്.
ഏതൊരു രാജ്യത്തിന്റെയും ആര്ജവത്വവും ചലനാന്മകതയും നിര്ണ്ണയിക്കുന്നത് യുവജനങ്ങളാണ്. യുവജനങ്ങള് തന്നെയാണ് ആരാജ്യത്തിന്റെ ശക്തിയും. ഇന്നത്തെ ലോകത്തില്, നമുക്കു ചുറ്റിലുമുള്ള പരിതസ്ഥികളില് യുവജനങ്ങളെന്നനിലയില് വ്യതിരക്തമായ ദൗത്യവും ശുശ്രൂഷയും തിരിച്ചറിയുക എന്നതു പ്രധാനപ്പെട്ടതാണ്. ലോകത്തില് ലൗകിക കാര്യങ്ങളുടെ മധ്യേജീവിക്കുകയും അവ ഉയര്ത്തുന്ന വെല്ലുവിളികളെയും പ്രലോഭനങ്ങളേയും മറികടന്ന് തങ്ങളുടെ ക്രൈസ്തവ ചൈതന്യത്തിന്റെ കരുത്തിലൂടെ ലോകത്തിലെ പുളിമാവ് ആയിരിക്കാന് ദൈവത്താല് വിളിക്കപ്പെട്ടിരിക്കുന്നവരാണ് യുവജനങ്ങള്. ഈ ദൈവവിളിക്ക് ക്രീയാന്മകമായ പ്രത്യുത്തരം നല്കുകയെന്നത് യുവജനങ്ങളുടെ ദൗത്യമാണ്. തങ്ങള് ജീവിക്കുന്ന സമൂഹത്തിന്റെ ചിന്തയും പ്രവര്ത്തനരീതികളും നിയമങ്ങളും സംവിധാനങ്ങളും ക്രിസ്തീയ ചൈതന്യത്തില് രൂപപ്പെടുത്താനും ക്രമപ്പെടുത്താനും യുവജനങ്ങള്ക്ക് കടമയും ചുമതലയുമുണ്ട്. ലോകം മുഴുവനുമുളള സകല ജനങ്ങള്ക്കും രക്ഷയുടെ ദൈവിക സന്ദേശം നല്കുന്നതിന് യത്നിക്കാനും സാമൂഹിക നീതി ഉറപ്പുവരുത്താനും, പാവങ്ങളെ സഹായിക്കുന്നതിനും തങ്ങളുടെ വിഭവശേഷി പങ്കുവയ്ക്കുന്നതിനും യുവജനങ്ങള് പ്രാപ്തരാകണം.
യൗവ്വനത്തിന്റെ ശക്തിയും സൗന്ദര്യവും സഭയുടെ സ്വന്തം
വത്തിക്കാന് കൗണ്സിലിന്റെ സമാപനത്തില് പോള് ആറാമന് പാപ്പ യുവജനങ്ങള്ക്കു നല്കിയ പ്രത്യേക സന്ദേശത്തില് സഭയുടെ പ്രതീക്ഷകളും ഉത്കണ്ഠകളും യുവജനങ്ങളിലാണ് അര്പ്പിക്കുന്നത്. “ആത്മവിശ്വാസത്തോടെയും സ്നേഹത്തോടെയുമാണ് സഭ നിങ്ങളെ കാണുന്നത്. ദീര്ഘമായ ഒരു ഭൂതകാലത്തില് ജീവിക്കുന്ന അവളുടെ സമ്പന്നത, മാനുഷിക പൂര്ണ്ണതയിലേക്കും ചരിത്രത്തിന്റേയും ജീവിതത്തിന്റെയും ആത്യന്തികലക്ഷ്യങ്ങളിലേക്കും നീങ്ങുന്ന ഈ സമയത്ത്, ലോകത്തിന്റെ യഥാര്ത്ഥ യൗവ്വനമാണ് സഭ. യൗവ്വനത്തിന്റെ ശക്തിയും സൗന്ദര്യവും സഭ സ്വന്തമാക്കുന്നു, സമാരംഭം മുതല് സന്തോഷത്തോടെ മുന്നേറി, നിസ്വാര്ത്ഥമായ സമര്പ്പണത്തോടെ സ്വയംനവീകരിച്ച് പുത്തന് വിജയങ്ങളൊരുക്കുന്ന യുവതയുടെ പ്രാപ്തിയാണത്. ” സഭ പങ്കുവയ്ക്കുന്ന ഈ പ്രതീക്ഷകളും ആശങ്കകളും ഇന്നും ഏറെ പ്രസക്തമാണ്. വിശുദ്ധ ജോണ് പോള് രണ്ടാമന് പാപ്പ സഭയിലെ സകല വൈദീകര്ക്കുമായി അയച്ച “വൈദികരുടെ അജപാലന വേലയില് യുവജനങ്ങള്” എന്ന കത്തില്, ഹൃദയത്തിലുള്ള വ്യക്തമായ സ്നേഹത്തില് ആരംഭിച്ച്, അവരോടൊപ്പം ആയിരിക്കേണ്ടത് എങ്ങനെയെന്ന് പഠിച്ച്, ലോകത്തെ പരിവര്ത്തനം ചെയ്യാനുള്ള യുവജനങ്ങളുടെ ആഗ്രഹത്തെ പിന്താങ്ങുവാനും, ബലപ്പെടുത്തുവാനും ആഹ്വാനം ചെയ്യുന്നു. “ക്രിസ്തുവിന്റെ അല്മായ വിശ്വാസികള്” (ഇവൃശശെേളശറലഹലെ ഘമശരശ) എന്ന തന്റെ അപ്പസ്തോലിക രേഖയയില് “യുവജനം സഭയുടെ അജപാലന താല്പര്യം മാത്രമല്ലെന്നും, മറിച്ച് സഭയ്ക്കുവേണ്ടി സുവിശേഷവത്ക്കരണത്തിന്റെ നേതൃത്വനിരയില് നില്ക്കുന്നവരും, സമൂഹ നവീകരണത്തിന്റെ ഭാഗഭാഗുക്കളാണെന്നും” (46) ഉറപ്പിച്ച് സ്ഥാപിക്കുന്നു.
നമ്മുടെ കാലഘട്ടത്തിലെ മനുഷ്യരുടെ സന്തോഷവും പ്രത്യാശയും അവരുടെ ദുഖവും തീവ്രവേദനയും, പ്രത്യേകിച്ച് ദരിദ്രരോ ഏതെങ്കിലും തരത്തില് പീഡിതരോ ആയവരുടെ ദ:ുഖം കിസ്തുവിന്റെ അനുഗാമികളെന്ന നിലയില് നാമോരുരുത്തരുടെയും സന്തോഷവും പ്രത്യാശയും ദു:ഖവും തീവ്രവേദനയുമാണ്. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 2415). സഭയിലെ മഹത്വത്തിലും പ്രവര്ത്തനത്തിലും സമതുല്യരായ അല്മായ വിശ്വാസികള് അവരവരുടെ ജീവിതാവസ്ഥയ്ക്കും സാഹചര്യങ്ങള്ക്കനുസരിച്ചും ക്രിസ്തുവിന്റെ മൗതിക ശരീരം പടുത്തുയര്ത്താന് സഹകരിക്കേണ്ടതാണെന്ന് സഭ നമ്മെ പ്രബോധിപ്പിക്കുന്നു. തങ്ങള് ജീവിക്കുന്ന സമൂഹത്തിന്റെ ചിന്തയും പ്രവര്ത്തനരീതികളും നിയമങ്ങളും സംവിധാനങ്ങളും ക്രിസ്തീയ ചൈതന്യത്തില് രൂപപ്പെടുത്താനും ക്രമപ്പെടുത്താനും അല്മായര്ക്ക് കടമയും ചുമതലയുമുണ്ട്. ഈ പരിശ്രമങ്ങളിള് മറ്റാര്ക്കും ഒരിക്കലും യഥാര്ഹം ഇടപെടാനാവില്ലെന്ന് അല്മായപ്രേഷിതപ്രവര്ത്തനത്തെ സംബന്ധിച്ച പ്രമാണരേഖ വ്യക്തമാക്കുന്നു.
യുവജനം നീതിയിലധിഷ്ഠിതമായ ഒരു സാമൂഹികക്രമത്തിന്
നീതിയിലധിഷ്ഠിതമായ ഒരു സാമൂഹികക്രമം ഇന്നത്തെ യാഥാര്ത്ഥ്യങ്ങളില്നിന്നും ഏറെ അകലെയാണെന്ന് സമകാലീന സംഭവങ്ങള് വെളിപ്പെടുത്തുന്നുണ്ട്. കെവിന് ജോസഫിലെത്തി നില്ക്കുന്ന സംഭവപരമ്പര യുവജനങ്ങളില് രൂപപ്പെടുന്ന അപകടകരമായ മനോനിലയെ നമ്മെ ബോധ്യപ്പെടുത്തുന്നു. ഇരകളാക്കപ്പെടുന്നവരും വേട്ടയാടുന്നവരും യുവജനങ്ങള്തന്നെ. നമ്മുടെ യുവജനങ്ങള്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? വൈയക്തീകവും സാമൂഹികവുമായ നീതിബോധവും മൂല്യബോധവും യുവജനങ്ങളില് പ്രായോഗീകമായി പ്രകടമാവാത്തതെന്തുകൊണ്ടാണ്? നീതിനിഷേധിക്കപ്പെടുന്നിടത്ത് നീതിയുടെ കാവാലാളായി പ്രത്യക്ഷപ്പെടാന് യുവജനങ്ങള്ക്ക് കഴിയാത്തതെന്തുകൊണ്ടാണ്. ചരിത്രത്തെ മാറ്റിയെഴുതിയ യുവജനമുന്നേറ്റങ്ങള് നമുക്ക് മുന്നിലുണ്ട്. പക്ഷെ, ഇന്നത്തെ യുവജനങ്ങള് അലസരും നിശബ്ദരും ആയിത്തീരുന്നതെന്തുകൊണ്ടാണ്. പൊതുനന്മയാഗ്രഹിക്കുന്ന ഏവരെയും ഈ ചോദ്യങ്ങള് അസ്വസ്ഥമാക്കുന്നുണ്ട്. സഭയും സഭയില് യുവജനങ്ങളുടെയും കുട്ടികളുടെയും രൂപീകരണത്തിലും പരിശീലനത്തിലും ചുമതലപ്പെട്ടവര് ഗൗരവതരമായ ആത്മപരിശോനയ്ക്കു തയ്യാറാകണം. അക്രമവും സമ്പത്തിനോടുള്ള അത്യധികമായ ആവേശവും ജാതിയുടെ വരമ്പുകളില് വേര്തിരിച്ചിടുന്ന സാമൂഹികവിഭജനവും ശക്തി നേടുന്നതിന്റെ അപകടകരമായ സൂചനകള് മറ്റെന്നെത്തേക്കാളും പ്രകടമായിരിക്കുന്നു. സമൂഹം പുതിയ പ്രവാചകരെയും പുരോഹിതരെയും നേതാക്കളേയും തേടുന്നു. മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവര്ത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയില് വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്ത്താവ് നിന്നില് നിന്ന് അവശ്യപ്പെടുന്നത് (മിക്കാ6:8).