കേരളത്തിലെ ലത്തിൻ കാത്തോലിക്കാ യുവജനങ്ങളെ സംഘടിപ്പിക്കുകയും ചരിത്രപരമായ മുന്നേറ്റങ്ങൾക്കും, നേട്ടങ്ങൾക്കും കാരണക്കാരനും കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്ന്റെ (KCYM) പ്രഥമ ഡയറക്ടറുമായ ഫാ. ഫിർമുസ്സ് കാച്ചപ്പിള്ളി ഒസിഡിയുടെ അനുസ്മരണ സമ്മേളനവും, ഫിർമുസ് ഫൗണ്ടേഷന്റെ വെബ്സൈറ്റ് ഉത്ഘാടനവും നടത്തി. ഫൗണ്ടേഷൻ പ്രസിഡന്റ്‌ മാത്യു ലിഞ്ചൻ റോയിയുടെ അദ്ധ്യക്ഷതയിൽ എറണാകുളം സെമിത്തേരിമുക്കിലുള്ള കർമൽ ഹാളിൽ ഫിർമുസ് ഫൗണ്ടെഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം തിരുക്കുടുംബ ആശ്രമ സുപ്പിരിയർ ഫാ. ടൈറ്റസ് കാരിക്കാശേരി ഒസിഡി ഉദ്ഘാടനം നടത്തി. ഫൗണ്ടേഷൻ ആരംഭിച്ച വെബ്സൈറ്റ് കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉത്ഘാടനം ചെയ്തു. ശ് ജൂലിയറ്റ് ഡാനിയൽ, കെ. ആർ ജോൺ, സിസ്റ്റർ പേഴ്സി സിടിസി തുടങ്ങിയവർ ഫിർമുസ്സ് അച്ചനെക്കുറിച്ച് അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ വരാപ്പുഴ, കോട്ടപ്പുറം രൂപതകളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട KCYM ഭാരവാഹികളെ ആദരിക്കുകയും ചെയ്യ്തു. N. C അഗസ്റ്റിൻ, ജോയ് ഗോതുരുത്ത്, രാജീവ് പാട്രിക്ക്, അഗസ്റ്റിൻ പനച്ചിക്കൽ, ജോസി M. G തുടങ്ങിയവർ സംസാരിച്ചു.