ഫാ. ഫിർമൂസ് ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം 2014 ഡിസംബർ 13ന് എറണാകുളത്ത് കലൂർ റിന്യൂവൽ സെൻ്ററിൽ വച്ച് നടന്നു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻ്റ് അഡ്വ. ആൻ്റണി എം. അമ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിവൈഎം പ്രഥമ ജനറൽ സെക്രട്ടറിയും പാർലമെൻ്റ് അംഗവുമായ ജോയ് എബ്രഹാം, ഫാ. ജോസഫ് മുളങ്ങാട്ടിൽ, ഫാ. പ്രസാദ് തെരുവത്ത്, ഷാജി ജോർജ്, അഡ്വ. ഷൈജൻ സി ജോർജ് എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി മാത്യു ലിഞ്ചൻ റോയ് സ്വാഗതവും ട്രഷറർ എം. എം. ഫ്രാൻസിസ് നന്ദിയും പറഞ്ഞു. ഫിർമൂസച്ഛനോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും ധാരാളം ചടങ്ങിൽ സംബന്ധിച്ചു.