സഭയുടെ സാമൂഹീക പ്രബോധനങ്ങളെ പൂര്‍ണ്ണമായും മനസ്സിലാക്കുകയും അതേ തീവൃതയില്‍തന്നെ പ്രായോഗികമാക്കാന്‍ ശ്രമിച്ച വൈദീക ശ്രേഷ്ഠരിലെ പ്രഥമസ്ഥാനീയാനായിരിക്കും ദൈവദാസന് ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി. അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഭരണം ഏറ്റെടുക്കുമ്പോള്‍ ലോകം മറ്റൊരു മഹയുദ്ധത്തിന്റെ വക്കിലായിരുന്നു. ലോക മഹായുദ്ധം 1939 ല്‍ പൊട്ടി പുറപ്പെട്ടു. 1914 മുതല്‍ 1918 വരെ നീണ്ട ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്നും അപ്പോള്‍ ലോകം വിമുക്തമായിരുന്നുമില്ല. അന്നത്തെ വരാപ്പുഴ അതിരൂപതയുടെ സാഹചര്യങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയും. അവികസിതമായ പ്രദേശങ്ങളിലും ദ്വീപുകളിലും താമസിക്കുന്ന ദുര്‍ബലരും നിസ്വരുമായ ജനങ്ങള്‍. അനാരോഗ്യത്തിന്റെയും ദാരിദ്യത്തിന്റെയും കെടുതികളില്‍ കഴിഞ്ഞിരുന്ന നാളുകള്‍.
വിദേശത്തായിരിക്കുമ്പോള്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ സേവനങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇവിടെ അതിന്റെ ശാഖകള്‍ സ്ഥാപിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചു. 1935 ല്‍ കത്തീഡ്രല്‍ പള്ളിയില്‍ എറണാകുളം കോണ്‍ഫറന്‍സ് എന്ന പേരില്‍ സൊസൈറ്റിയുടെ ഒരു ശാഖയ്ക്ക് തുടക്കം കുറിച്ചു. എറണാകുളം, പെരുമാന്നൂര്, പാലാരിവട്ടം, ചാത്യാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ജാതി മതഭേദമന്യേ സേവനം നല്കാന് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കായി. ഇതിന്റെ വിജയം അതിരൂപതയിലിലെ എല്ലാ ഇടവകയിലേക്കും വ്യാപിപ്പിക്കപ്പെടാല് കാരണമായി.
സാമൂഹ്യസേവന മേഖലയിലെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് ഹൗസ് ഓഫ് പ്രൊവിഡന്‍സ്. 1944 ല്‍ അഭിവന്ദ്യ അട്ടിപ്പേറ്റി പിതാവാണ് ഇത് സ്ഥാപിക്കുന്നത്. ഇത് ആരംഭിക്കുമ്പോള്‍ ഇതുപോലെ ഒരു സ്ഥാപനമോ പ്രവര്‍ത്തനമോ കേരളത്തിന് തീര്‍ത്തും അപരിചിതമായിരുന്നു. പാവപ്പെട്ടവരെ സഹായിക്കേണ്ടതിന്റെയും അവര്‍ക്കിടയിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടേയും ആവശ്യകത വളരെ അധികം ബോധ്യപ്പെട്ടിരുന്ന അഭിവന്ദ്യ പിതാവ് 1962 ല്‍ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് രൂപം നല്കി.
ആഴമേറിയ സാമൂഹ്യബോധ്യത്തിലും ദാര്ശനീകാട്ടിത്തറയിലുമാണ് അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ചില സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. അസാധ്യമായിരുന്ന പലതും സാധ്യമാക്കിയതും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യമായിരുന്നു. ഇന്ന് കൊച്ചി നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സെന്റ് ആല്‍ബര്‍ട്സ് കോളെജ് സ്ഥാപിക്കപ്പെടുന്നത് 1946 ജൂലൈ 16 നാണ്. കൊച്ചിയിലെ ജനങ്ങളുടെ വികസനവഴികളിലും സ്വപ്നങ്ങളിലും ആല്‍ബര്‍ട്ട്സ് എഴുതി ചേര്‍ത്ത അദ്ധ്യായം അട്ടിപ്പേറ്റി പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉത്തമ നിദര്‍ശനമാണ്. 1964 ലാണ് 38-ാം മത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പകൊടുക്കാന് പോള്‍ ആറാമന്‍ പാപ്പ ബോംബെയിലെത്തുന്നത്. പോള്‍ ആറാമന്‍ പാപ്പയുടെ ഈ ചരിത്ര സന്ദര്‍ശനത്തെ സ്മരിക്കുന്നതിനാണ് കളമശ്ശേരിയില്‍ 1965 ല്‍ സെന്റ് പോള്‍സ് കോളെജ് ആരംഭിക്കുന്നത്. ഈ കലാലയത്തിന്റെ ആദ്യശിലയുടെ ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചതും പോള്‍ ആറാമന്‍ പാപ്പ ആയിരുന്നു. പ്രശസ്തമായ ലൂര്‍ദ്ദ് ആശുപത്രി ഇന്ന് കേരളത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 1965 ല്‍ അട്ടിപ്പേറ്റി പിതാവ് ലൂര്‍ദ്ദ് ആശുപത്രി സ്വപ്നം കാണുന്നതും അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിജ്ഞാബദ്ധതയുടെ കണ്ണാടിയിലാണ്. പച്ചാളത്ത് ആശുപതിക്കായുള്ള സ്ഥലം നിശ്ചയിക്കുമ്പോഴും വൈപ്പിനിലേയും കടമക്കുടി ദ്വീപുകളിലെയും ജനങ്ങളെയാവണം അദ്ദേഹം മനസ്സില്‍ കണ്ടത്. 36 പ്രത്യേക ചികില്‍സാ വിഭാഗങ്ങള്‍, 500 രോഗികളെ കിടത്തി ചികല്സിക്കുമ്പോള് 1700 രോഗികള്‍ പ്രതിദിന ചികല്‍സയ്ക്കായി ആശുപത്രിയിലെത്തുന്നു. ഒരു നേഴ്സിംഗ് കോളെജും ആശുപത്രിയുടെ ഭാഗമായിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കളമശ്ശേരിയിലെ ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കുന്ന പങ്കും പുലര്‍ത്തുന്ന മികവും അനന്യത പുലര്‍ത്തുന്നതാണ്. കളമശ്ശേരിയുടെ വ്യവസായ വികസന സാധ്യത പരിഗണിച്ചും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാണ് യുവജനങ്ങള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാനായി ഈ സ്ഥാപനം ആരംഭിക്കുന്നത്. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ് അട്ടിപ്പേറ്റി പിതാവിന്റെ പ്രേരണയിലും ആണ് ആദ്യ ചുവടുവയ്പുകള്‍ നടത്തുന്നത്. 1965 എന്‍സിവിടി അംഗികാരത്തോടെ ഒരു ഐടിസിയായി പ്രവര്‍ത്തനമാരംഭിച്ചു.
1944 സെപ്റ്റംബറിലാണ് സിബിസിഐ ആരംഭിക്കുന്നത്. ജോസഫ് അട്ടിപ്പേറ്റി പിതാവ് പ്രകടിപ്പിച്ച അതിയായ സാമൂഹീക താല്പര്യം കൊണ്ടാവണം. സിബിസിഐയുടെ ആരംഭം മുതല്‍ പിതാവിന്റെ മരണം വരെ ഇന്ത്യയിലെ കത്തോലിക്ക സഭയുടെ സാമൂഹ്യ സേവന വിഭാഗത്തിന്റെ അദ്ധ്യക്ഷസ്ഥാനത്ത് അദ്ദേഹം തന്നെയായിരുന്നു.
> ജീവിതരേഖ
1894 ജൂണ്‍ 25 നായിരുന്നു ജോസഫിന്റെ ജനനം. നാട്ടിലെ സ്കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദ പഠനത്തിന് ജസ്യൂട്ട് വൈദീകരുടെ തൃശ്ശിനാപ്പിള്ളിയിലെ സെന്റ് ജോസഫ്സ് കോളെജിലാണ് അദ്ദേഹം എത്തുന്നത്. ജസ്യൂട്ട് വൈദീകരുമായി ഉണ്ടായിരുന്ന ബന്ധം അദ്ദേഹത്തിന്റെ സാമൂഹിക ഔത്സുക്യം നിറഞ്ഞ ഭാവി പ്രവര്‍ത്തനനങ്ങള്‍ക്ക് നിദാനമായിരുന്നു. ബിഎ ബിരുദം നേടി നാട്ടിലെത്തിയ ജോസഫ് വൈദീകനായിത്തീരാനുള്ള തന്റെ ആഗ്രഹം മതാപിതാക്കളോട് വെളിപ്പെടുത്തി. വൈദീക പഠനത്തിനിടയില്‍ തിരിച്ചു പോരേണ്ടി വന്ന പിതാവിന്റെ എതിര്‍പ്പ് സ്വഭാവികമായിരുന്നു. അന്നത്തെ മെത്രാന് എയ്ഞ്ചല്‍ മേരിയാണ് വൈദിക പഠനത്തിനായി ജോസഫിനെ റോമിലേക്ക് അയയ്ക്കുന്നത്. 1934 ഒക്ടോബര്‍ 21 നാണ് വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ മെത്രാപ്പോലീത്തയായും ആദ്യത്തെ തദ്ദേശിയെ മെത്രാപ്പോലീത്തയായും അട്ടിപ്പേറ്റി പിതാവ് ചുമതലയേല്‍ക്കുന്നത്.
Ok