ഫാദർ ഫിർമുസ് ഫൗണ്ടേഷൻ
അനന്യവും അതുല്യവുമായ വ്യക്തിപ്രഭാവത്തിന്‍റെ ഉടമയായിരുന്നു ഭവ്യ സ്മരണാർഹനായ ഫാ. ഫിർമൂസ് കാച്ചപ്പിള്ളി, ഒസിഡി എന്ന കർമ്മലീത്ത വൈദീകൻ. ഫിർമൂസച്ചന്‍റെ സ്മരണ നിലനിർത്തുന്നതിനും ആശയങ്ങളും ചിന്തകളും പ്രവർത്തനങ്ങളും സമകാലീക സമൂഹത്തിൽ പിന്തുടരുന്നതിനും വേണ്ടി രൂപീകൃതമായ പ്രസ്ഥാനമാണ് ഫാ. ഫിർമൂസ് ഫൗണ്ടേഷൻ. ഫിർമൂസ് അച്ചനുമായി അടുത്തിടപഴകിയ, ആ സ്നേഹധാരയിൽ നിന്നും വാത്സല്യം നുകർന്ന യുവജന – അല്മായ – സമൂഹിക പ്രവർത്തകരും അച്ചൻ്റെ കുടുംബാംഗങ്ങളും ചേർന്നാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്.
ഫിർ മൂസ് അച്ചനുമായി അടുത്തിടപഴകിയ, ആ സ്നേഹധാരയിൽ നിന്ന് നുകർന്ന യുവജന – അൽമായ -സാമൂഹിക പ്രവർത്തകരും അച്ചന്‍റെ കുടുംബാംഗങ്ങളും ചേർന്നാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്. ജീവിച്ചിരുന്നപ്പോൾ അച്ചൻ കൂടി അംഗമായി പ്രവർത്തിച്ചിരുന്ന കാത്തലിക് ഫോറം എന്ന സംഘടനയുടെ പ്രധാന പ്രവർത്തകരാണ് ഫൗണ്ടേഷന്‍റെ രുഷകരണത്തിന് നേതൃത്വം നൽകിയത്.
2013 ജൂലൈ 26 നാണ് ഫിർ മുസച്ചന്‍റെ ദേഹവിയോഗം സംഭവിക്കുന്നത്. ഒരു വർഷത്തിനു ശേഷം 13.08.2014 ൽ ഫൗണ്ടേഷൻ രൂപികരിക്കുന്നതിനുള്ള പ്രഥമയോഗം എറണാകുളം സെന്‍റെ ഫ്രാൻസീസ് അസീസി കത്തീഡ്രലിന്‍റെ ഭാഗമായുള്ള മരിയസദനിൽചേർന്നു.
അഡ്വ. ആന്‍റെണി എം. അമ്പാട്ടിന്‍റെ നേതൃത്വത്തിൽ പ്രമ കമ്മിറ്റി രുപീകരിക്കപ്പെട്ടു. ഫിർമൂസച്ചന്‍റെ സഹോദരനായ ജോർജ് ഫ്രാൻസീസ്, ജോയി ഗോതുരുത്ത് (വൈസ്പ്രസിഡണ്ടുമാർ) എം.ഡി. മാത്യു ലിഞ്ചൻ റോയി (ജനറൽ സെക്രട്ടറി) പി.ആർ. അലോഷ്യസ് ഐ.എം ആന്‍റെണി(ജോ : സെക്രട്ടറി മാർ) എം.എം. ഫ്രാൻസീസ് ട്രഷറർ) ശ്രീമതി ജൂലിയറ്റ് ഡാനിയേൽ, അഗസ്റ്റിൻ പനച്ചിക്കൽ പി.ആർ ലോറൻസ്, പ്രൊഫ വി.എക്സ് സെബാസ്റ്റിൻ, പി.എ. ജോൺസൺ, കെ.ജി മത്തായി, ഡേവിഡ് പറമ്പിത്തറ, അഡ്വ. ഷൈജൻ സി. ജോർജ് ,എൻ.സി അഗസ്റ്റിൻ, ജോസഫ് ജൂഡ്, ഷാജി ജോർജ്, ലൂയീസ് തണ്ണിക്കോട്ട്, മാത്യൂസ്പുതുശ്ശേരി, സൈമൺ ജോസ്, മൈക്കിൾ പി.ടി, ആൻ്റണി മാളിയേക്കൽ, ഡക്ളിൻ റോഡ്രിഗ്സ്( അംഗങ്ങൾ ) എന്നിവരടങ്ങുന്നതായിരുന്നു പ്രഥമകമ്മിറ്റി.